ഓടക്കുഴല്‍ പുരസ്‌കാര നിറവില്‍ ഇ.പി. രാജഗോപാലന്‍ മാഷ്

കൊച്ചി: 2025ലെ ഓടക്കുഴല്‍ പുരസ്‌കാരം സാഹിത്യ വിമര്‍ശകന്‍ ഇ.പി രാജഗോപാലന്. സാഹിത്യ വിമര്‍ശന ഗ്രന്ഥമായ 'ഉള്‍ക്കഥ'യ്ക്കാണ് അവാര്‍ഡ്. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ നിരൂപകനും വിമര്‍ശകനും നാടകകൃത്തുമാണ് ഇ.പി രാജഗോപാലന്‍. പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018ല്‍ കക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്. കേരള സാഹിത്യ അക്കാദമി അംഗം കൂടിയാണ്. പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. 2006ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it