വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഗൃഹനാഥന് പരിക്ക്

പെര്‍ള: വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗൃഹനാഥന് പരിക്ക്. എന്‍മകജെ പഞ്ചായത്തിലെ ഷേണി കെ.കെ. കാട് ഉന്നതിയിലെ മാങ്കുവിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. തിങ്കളാഴ്ച രാത്രി ആഞ്ഞടിച്ച കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു. . ഈ സമയം മാങ്കു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മക്കളും ബന്ധു വീട്ടിലേക്ക് പോയിരുന്നതിനാല്‍ അപകടം ഒഴിവായി. കിടന്നുറങ്ങകയായിരുന്ന മാങ്കുവിന്റെ ദേഹത്താണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ മാങ്കുവിനെ പുറത്തെടുത്ത് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it