തളങ്കര മാലിക് ദീനാര്‍ ഉറൂസ് ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ (റ) ഉറൂസ് ഈ വര്‍ഷം ഡിസംബറില്‍ നടക്കും. ഡിസംബര്‍ മൂന്ന് മുതല്‍ മതപ്രഭാഷണ പരമ്പര ആരംഭിക്കും. ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെയാണ് ഉറൂസ്. ഉറൂസിന്റെ വിജയത്തിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ യോഗം കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഉറൂസ് തീയതിയും ഖാസി പ്രഖ്യാപിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉല്‍ബോധനം നടത്തി. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ സത്താര്‍ ഹാജി, വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, കമ്മിറ്റി അംഗങ്ങളായ കെ.എം ബഷീര്‍, കെ.എച്ച് അഷ്‌റഫ്, സമീര്‍ ചെങ്കളം, ടി.എസ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it