അനന്തപുരത്ത് പടക്കങ്ങള്‍ക്ക് തീപിടിച്ച് കെട്ടിടം തകര്‍ന്നു

കുമ്പള: കുമ്പള അനന്തപുരത്ത് പുറത്ത് സൂക്ഷിച്ച പടക്കങ്ങള്‍ക്ക് തീപിടിച്ച് കെട്ടിടം തകര്‍ന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഫാക്ടറിക്ക് സമീപത്ത് സൂക്ഷിച്ച പടക്കങ്ങള്‍ക്ക് സമീപത്തുണ്ടായിരുന്ന ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചിരുന്നു. പിന്നീട് തീ പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ച അഞ്ച് മുറികളിലേക്ക് പടര്‍ന്നു. ഇതില്‍ ഒരു മുറിയാണ് പൊട്ടിത്തെറിച്ച് തകര്‍ന്നത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം ചീറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ മറ്റു സ്ഥലത്തേക്ക് തീപടരുന്നത് ഒഴിവായി.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it