സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പാടലടുക്ക സ്വദേശി മുഹമ്മദ് അന്‍വറിനെ(37)യാണ് കുമ്പള ക്രൈം എസ്.ഐ സി. പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. 20 ദിവസം മുമ്പ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മുഹമ്മദ് അന്‍വര്‍ തടഞ്ഞുനിര്‍ത്തി സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. ഇതിന് വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവമേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു. പോക്സോ നിയമപ്രകാരമാണ് മുഹമ്മദ് അന്‍വറിനെതിരെ കേസെടുത്തത്.
Next Story

