കഞ്ചാവും മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: 20 ഗ്രാം കഞ്ചാവും 1.79 ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് റഫീഖിനെ(44)യാണ് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് മഞ്ചേശ്വരത്തെത്തിയപ്പോള്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താഫിറ്റമിനും കണ്ടെത്തിയത്.
Next Story

