മുളിയാര്‍ അമ്മങ്കോട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

ബോവിക്കാനം: അമ്മങ്കോട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പരേതനായ എ.ബി കുഞ്ഞാമുവിന്റെയും ബീഫാത്തിമ ബാവിക്കരയുടെയും മകന്‍ എ.ബി. ഇഖ്ബാല്‍ (44) ആണ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ചത്. ഇന്നലെ ഉച്ചയോടെസുഹൃത്തുക്കളാണ് ഇഖ്ബാലിനെ മരിച്ച നിലയില്‍ കാണുന്നത്. ഒന്നര മാസം മുമ്പാണ് ഇഖ്ബാല്‍ ജോലിക്കായി ബഹ്‌റൈനിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ഭാര്യ: സുമയ്യ. മക്കള്‍: അഹമ്മദ് ഫാരിസ്, ഫര്‍ഹാന, റഷീദ്, ഫായിസ്. സഹോദരങ്ങള്‍: എ.ബി. കലാം (പ്രവാസി ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്), എ.ബി റിയാസ്, ഫൗസിയ, റസീന, പരേതയായ സഫിയ.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it