പി.യു മുരളീധരന്‍ നായര്‍

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് തായന്നൂര്‍ ചീറ്റിക്കോട്ടെ പി.യു മുരളീധരന്‍ നായര്‍ (73) അന്തരിച്ചു. കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, തായന്നൂര്‍ മഹാദേവ ക്ഷേത്രം പ്രസിഡണ്ട്, തായന്നൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട്, ഉദയ ക്ലബ്ബ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതനായ പി. കമ്മാരന്‍ നായരുടെയും പി.യു മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: യു. കൃഷ്ണകുമാരി. മക്കള്‍: ഹരിപ്രസാദ്, ശിവപ്രസാദ്, പ്രിയങ്ക. മരുമക്കള്‍: അരുണ്‍ രാഗി, ശാരിക. സഹോദരങ്ങള്‍: പി.യു ദാമോദരന്‍ നായര്‍, പരേതനായ പി.യു. നാരായണന്‍ നായര്‍.
Next Story

