കെ.എം ഹനീഫിന് ഒരുവട്ടം കൂടി കൂട്ടായ്മയുടെ സ്‌നേഹാദരവ്

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എം ഹനീഫിനെ കാസര്‍കോട് ഗവ. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒരുവട്ടംകൂടി (1975-85 ബാച്ച്) സ്വീകരണം നല്‍കി ആദരിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉപഹാരം നല്‍കി. അഡ്വ. മൊയ്തു പെര്‍ള, ജയശ്രീ ടീച്ചര്‍ എന്നിവര്‍ പുഷ്പഹാരം അണിയിച്ചു. ഡോ. എന്‍.എ മുഹമ്മദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പി. സി ആസിഫ് കെ.എം ഹനീഫിനെ പരിചയപ്പെടുത്തി. അഡ്വ. പി.വി ജയരാജന്‍ മുഖ്യാതിഥായായി. കവി ദിവാകരന്‍ വിഷ്ണുമംഗലം, കെ.പി അസീസ്, മൂസ ബി. ചെര്‍ക്കള, ഇബ്രാഹിം ടി.എ, താഹിറ, സന്ധ്യ ഭട്ട്, ഉഷ കുമാരി, ജമീല, ശോഭന, രാജലക്ഷ്മി കരിമ്പില്‍, ഡോ. സത്താര്‍, നാരായണന്‍ സി., സത്യഭാമ ടീച്ചര്‍, ലീല, സുരേഷ് കുമാര്‍ കീഴൂര്‍, ഗിരിധര്‍ രാഘവ്, ശ്യാമള ടീച്ചര്‍, പ്രൊഫ. രാധകൃഷ്ണന്‍, ബി.കെ സുകുമാരന്‍, സി.എല്‍ മുനീര്‍, കെ.എം ഹസ്സന്‍, വേണു കണ്ണന്‍, സ്‌കാനിയ ബെദിര, അഷ്റഫ് അലി, ഹമീദ് നെല്ലിക്കുന്ന്, ഷെരീഫ് ബോസ്, ബാര ഭാസ്‌കരന്‍, ഭാരതി, മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍, ഡോ. ദീപ ലക്ഷ്മി കരിമ്പില്‍, നേഹ ആസിഫ് പി.സി സംസാരിച്ചു. കെ.എം ഹനീഫ് മറുപടി പ്രസംഗം നടത്തി. ദിനേശ് നന്ദി പറഞ്ഞു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it