നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ജിഫ്‌രി തങ്ങളും സൈനുല്‍ ആബിദീന്‍ തങ്ങളും എത്തി

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തുന്നു
കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഒരാഴ്ചയായതോടെ മഖാം സന്ദര്‍ശനത്തിന് വിശ്വാസികളുടെ തിരക്കേറി. ഇന്നലെ രാത്രി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈയും എത്തി. ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. മഖാം സന്ദര്‍ശനത്തിന് നിരവധി അന്യ മതസ്ഥര്‍ എത്തി. ട്രാഫിക്ക് നിയന്ത്രിക്കാനും സൗജന്യ ഉച്ചക്കഞ്ഞി നല്‍കാനും വളണ്ടിയര്‍മാരുടെ സേവനവും ഉണ്ട്. ഇന്ന് രാത്രി ഒമ്പത് മണിക്ക് മുഹമ്മദ് അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി വിശിഷ്ടാതിഥിയായി എത്തും. 18ന് രാവിലെ ലക്ഷങ്ങള്‍ക്ക് അന്നദാനം നടത്തുന്നതോടെ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് സമാപനം കുറിക്കും.

