സുല്‍ത്താന്‍ ഗ്രൂപ്പിന്റെ 20-ാമത് ഷോറൂം വിജയപുരയില്‍

കാസര്‍കോട്: കര്‍ണാടകയിലെ വിജയപുരയില്‍ സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കര്‍ണാടക കൃഷി മന്ത്രി ശിവാനന്ദ് പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. വിജയപുര മേയര്‍ എം.എസ്. കരടി, ജ്ഞാനയാന യോഗാശ്രമ പ്രസിഡണ്ട് ബസവലിംഗ സ്വാമിജി, മുന്‍ എം.എല്‍.എമാരായ മക്ബൂല്‍ ഭഗവാന്‍, ഡോ. ദേവാനന്ദ് ഫുലസിംഗ് ചവാന്‍, ദാനമ്മദേവി ദേവസ്ഥാന്‍ ട്രസ്റ്റ് ഗുഡ്ഡാപുര പ്രസിഡണ്ട് വിജുഗൗണ്ട എസ്. പാട്ടീല്‍, അഞ്ജുമാന്‍ ഇ ഇസ്ലാം വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുലബ്ദിന്‍ ഹാഷ്മി, പാരിഷ് പ്രീസ്റ്റ് സെന്റ് ആന്‍ ചര്‍ച്ച് ഫാദര്‍ ജോസഫ് എസ്.ജെ. തുടങ്ങിയവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ എം.ഡി. ഡോ. അബ്ദുല്‍റഊഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹീം, ഡയറക്ടര്‍ അബ്ദുല്‍ റിയാസ്, ജി.എം. ഉണ്ണിത്താന്‍, ഓപ്പറേഷന്‍സ് മാനേജര്‍ സുമേഷ്, ക്ലസ്റ്റര്‍ മാനേജര്‍ അജിത്കുമാര്‍, ബ്രാഞ്ച് മാനേജര്‍ കാശിനാഥ്, മാനേജര്‍ സിറാജുദ്ദീന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ഗ്രൂപ്പിന്റെ 20-ാമത് ഷോറൂം വിജയപുരയില്‍ കര്‍ണാടക കൃഷി മന്ത്രി ശിവാനന്ദ് പാട്ടീല്‍ ഉദ്ഘാടനം ചെയ്യുന്നു

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it