തളങ്കര പ്രീമിയര്‍ ലീഗ്: കുണ്ടില്‍ ബ്രദേഴ്‌സ് ചാമ്പ്യന്മാര്‍

തളങ്കര ക്രിക്കറ്റ് ലവേഴ്സ് സംഘടിപ്പിച്ച തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കുണ്ടില്‍ ബ്രദേഴ്സിന് യഹ്‌യ തളങ്കര ട്രോഫി സമ്മാനിക്കുന്നു
തളങ്കര: തളങ്കര ക്രിക്കറ്റ് ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് രാവുകളിലായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കുണ്ടില്‍ ബ്രദേഴ്‌സ് ചാമ്പ്യന്മാരായി. യഫാ തായലങ്ങാടിയാണ് റണ്ണറപ്പ്.
സമാപന ചടങ്ങില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. റണ്ണറിനുള്ള ട്രോഫി ലുക്മാന്‍ തളങ്കരയും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സമീര്‍ ബെസ്റ്റ് ഗോള്‍ഡും നാലാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി റയീസ് ഹയായും വിതരണം ചെയ്തു. ചാമ്പ്യന്‍ഷിപ്പിന് പിന്നിലെ പ്രധാനികളായ നാച്ചു ബ്ലൈസ്, ജബ്ബു സി.എന്‍.എന്‍, അമ്മി തെരുവത്ത് എന്നിവരെ യഹ്‌യ തളങ്കര ആദരിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കമാല്‍, കൗണ്‍സിലര്‍ റഹ്മാന്‍ തൊട്ടാന്‍, സഹീര്‍ ആസിഫ്, ഇബ്രാഹിം ബാങ്കോട്, താജുദ്ദീന്‍ കെ.കെ പുറം, ബാബ, അഷ്‌റഫ് വൈറ്റ്, അബ്ദുല്‍ ഖാദര്‍ ഉമ്പു, ഷമ്മ തെരുവത്ത്, കമ്മു കമറുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സിദ്ദീഖ് ചക്കര സ്വാഗതവും പി.വി മൊയ്തീന്‍ നന്ദിയും പറഞ്ഞു.

